കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; പരിചയമില്ലാത്ത നമ്പറുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാം

പഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. 2.18.246 അപ്‌ഡേറ്റില്‍ റിപ്പോര്‍ട്ട് ഫീച്ചറാണ് ലഭ്യമാവുക. പുതിയ ലേ ഔട്ടിലായിരിക്കും ഈ ഫീച്ചര്‍ എത്തുക. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, ഗ്രൂപ്പില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ വാട്‌സ് ആപ്പിന് റിപ്പോര്‍ട്ട് ചെയുവാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. കൂടാതെ നമ്പര്‍ ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

അതേസമയം ഗ്രൂപ്പുകളിലായിരിക്കും റിപ്പോര്‍ട്ട് ഫീച്ചറിനായുള്ള പുതിയ ലേ ഔട്ടെന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ഫീച്ചര്‍ എളുപ്പത്തില്‍ മനസിലാക്കുക എന്നതാണ് ഇതിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യം വെക്കുന്നത്.

Top