പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുന്നു. മാര്‍ക്ക് ആസ് റീഡ്, മ്യൂട്ട് തുടങ്ങിയ ഫീച്ചറുകളാണ് വാട്‌സ്ആപ് പുതുതായി അവതരിപ്പിക്കുന്നത്. വാട്‌സ് ആപില്‍ മെസേജുകള്‍ വരുമ്പോള്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് ആസ് റീഡ് സംവിധാനം ഉപയോഗിക്കാനാവും.

മെസേജ് വായിക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്ത് അത് വായിച്ചുവെന്ന് രേഖപ്പെടുത്താനുള്ള സംവിധാനമാണ് മാര്‍ക്ക് ആസ് റീഡ്. ഇതിനൊടൊപ്പം നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്ന് തന്നെ ചാറ്റുകള്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ് നല്‍കും.

Top