പുതിയ പേയ്​മെൻറ്​ സംവിധാനവുമായി വാട്​സ്​ ആപ്പ് എത്തുന്നു

whatsapp-payments

ഗോള തലത്തിൽ ബിസിനസ്​ ആപ്പ് അവതരിപ്പിച്ചതിന് ശേഷം വാട്​സ്​ ആപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ പേയ്​മെൻറ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം.

നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷൻ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് പ്രവർത്തിക്കുന്നത്. ഇതിനായി കമ്പനി എസ്​.ബി.ഐ, എച്ച്​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ, ആക്​സിസ്​ തുടങ്ങിയ ബാങ്കുകളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകൾ പരസ്പരം എളുപ്പത്തിൽ നടത്താനുള്ള സൗകര്യം വാട്​സ്​ ആപ്പ് ​ പേയ്‌മെന്റിൽ ഉണ്ടാവും.

Top