‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്‌സ്’ ; പുതിയ രണ്ട് ഫീച്ചറുകളെ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

instagramm

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്‌സ്’ എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ടൈപ്പ് മോഡ് വഴി മനോഹരമായ പശ്ചാത്തലത്തില്‍ അക്ഷരം ഉപയോഗിച്ച് ടൈപ്പ് ചെയ്ത് സ്റ്റോറീസ് ആയി പോസ്റ്റ് ചെയ്യാവുന്നതാണ്.

കരോസല്‍ ആഡ്‌സ് സൗകര്യം പരസ്യ ദാതാക്കള്‍ക്ക് വേണ്ടിയുള്ളതാണ് മൂന്ന് മീഡിയാ ഫയലുകള്‍ ഉപയോഗിച്ച് സ്റ്റോറീസ് വഴി പരസ്യം നല്‍കാന്‍ സാഹായിക്കുന്ന സംവിധാനമാണിത്. നേരത്തെ ഒരു മീഡിയാ ഫയല്‍ മാത്രമായിരുന്നു പരസ്യത്തിനായി ഉപയോഗിക്കാന്‍ സാധ്യമായിരുന്നുള്ളൂ. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

ഇന്‍സ്റ്റാഗ്രാം,

Top