വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി മുതല്‍ കൂടുതല്‍ ഉത്തരവാദിത്വത്തിലേക്ക്

whatsapp

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തിലേക്ക്.

ഗ്രൂപ്പ് ഐക്കണ്‍, സബ്ജക്ട്, ഡിസ്‌ക്രിപ്ഷന്‍ എന്നിവ ആര്‍ക്കെല്ലാം മാറ്റാന്‍ സാധിക്കുമെന്ന് ഇനി മുതല്‍ അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.

ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം 2.17.387 പതിപ്പില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്രൂപ്പ് നിര്‍മിച്ചയാള്‍ക്ക് ആ ഗ്രൂപ്പ് നിലനില്‍ക്കുന്നിടത്തോളം കാലം അഡ്മിനായി തുടരാനും സാധിക്കുന്ന പുതിയ ഗ്രൂപ്പ് മാനേജ്‌മെന്റ് അപ്‌ഡേറ്റും വാട്‌സ്ആപ്പില്‍ വരും.

അതോടെ മറ്റ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് നിര്‍മിച്ചയാളിനെ ഒഴിവാക്കാന്‍ സാധിക്കുകയുമില്ല.

വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിനായി ഉപയോക്താക്കളെ ക്ഷണിച്ചിട്ടുണ്ട്.

പ്രോഗ്രാമില്‍ പങ്കാളിയാവുമ്പോള്‍ വാട്‌സ്ആപ്പിന്റെ പുതിയ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറുകള്‍ ലഭ്യമാകും.

സന്ദേശങ്ങള്‍ തിരികെ വിളിക്കാനുള്ള പുതിയ റീക്കോള്‍ ബട്ടനാണ് പരീക്ഷണ ഘട്ടത്തിലിരിക്കുന്നതും ഉപയോക്താക്കള്‍ ഏറെ ആഗ്രഹിക്കുന്നതുമായ ഫീച്ചര്‍.

അയച്ച ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് തുടങ്ങിയവയെല്ലാം ഇതുവഴി തിരിച്ചെടുക്കാന്‍ സാധിക്കും.

Top