സ്വകാര്യ വിവരങ്ങള്‍ ചോരുന്നു ; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് വാട്‌സ് ആപ് സഹസ്ഥാപകന്‍

വാഷിങ്ടണ്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടണ്‍. ഫേസ്ബുക്കില്‍ നിന്നും 50 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയില്‍ സ്ഥിരീകരണം വന്നതോടെയാണ് ട്വിറ്ററിലുടെ ബ്രയന്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. ഡിലീറ്റ് ഫോര്‍ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ആക്ടണ്‍ ട്വിറ്ററിലില്‍ പോസ്റ്റിട്ടിരിക്കുന്നത്.

2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി ട്രംമ്പിനു വേണ്ടി ചാരപ്പണി ചെയ്തതെന്നുമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഫേസ്ബുക്കിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.

Top