Whatsapp

whatsapp

പഭോക്താക്കള്‍ക്കള്‍ക്ക് സന്തോഷം പകര്‍ന്ന് രണ്ട് പുതിയ ഫീച്ചേഴ്‌സ് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷനുകളിലാണ് കൂട്ടിച്ചേര്‍ക്കുന്ന സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില വാട്‌സാപ്പ് പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനുശേഷം മാത്രമേ ഇവ ഇന്റര്‍ഫെയ്‌സില്‍ ലഭ്യമാകൂ എന്നും അറിയിച്ചിട്ടുണ്ട്.

ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്ന പുത്തന്‍ സംവിധാനമാണ് ലഭ്യമാക്കാനൊരുങ്ങുന്നവയിലൊന്ന്. നമ്മുടെ വാട്‌സാപ്പ് സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുന്നതാണ് ഈ ഫീച്ചര്‍.പുത്തന്‍ വാട്‌സാപ്പ് പതിപ്പില്‍ ഷോ മൈ ഫ്രണ്ട്‌സ് എന്ന ഓപ്ഷനു താഴെയാവും ഇങ്ങനെയൊരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാവുക. ജിപിഎസ് വഴിയാണ് ഇതു പ്രവര്‍ത്തിക്കുക. സുഹൃത്തുക്കളെ അവരുടെ അനുവാദത്തോടെ ട്രാക്ക് ചെയ്യാനും ഇതുവഴി സാധിക്കും.

രണ്ടാമത്തെമാറ്റം സ്റ്റാറ്റസ് ഫീച്ചറിലാണ്.നാം ഇപ്പോള്‍ നമ്മുടെ കൂട്ടുകാരുടെ വാട്‌സാപ്പ് സ്റ്റാറ്റസ് കാണുന്നത് അവരുടെ പ്രൊഫൈലില്‍ പോയി നോക്കിയാണ്. എന്നാല്‍ വാട്‌സാപ്പിന്റെ പുത്തന്‍ പതിപ്പ് അടുത്ത കൂട്ടുകാര്‍ സ്റ്റാറ്റസ് മാറ്റിയാലുടന്‍ നമുക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംവിധമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം കഴിയുമ്പോള്‍ തനിയെ ഡിലീറ്റാകുന്ന സ്റ്റാറ്റസുകളും നമുക്കിതില്‍ ഉപയോഗിക്കാനാവും.ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഒരേ സമയമാണ് അപ്‌ഡേറ്റ് വരിക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അനേകം ചെറു മാറ്റങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാവുമെന്നാണ് സൂചന.

Top