welfare pension problem

തിരുവനന്തപുരം: പി എഫ് പെന്‍ഷനോ സര്‍വീസ് പെന്‍ഷനോ ഉള്ളവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി.

പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് കാണിച്ചാണ് കൊല്ലം ജില്ലയില്‍ മാത്രം പതിനയ്യായിരത്തിലധികം കശുവണ്ടി തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ ഇല്ലാതായത്.

പിഎഫ് പെന്‍ഷനോ സര്‍വീസ് പെന്‍ഷനോ ഇല്ലാത്ത അഗതികളും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരിലുണ്ട്.

പിഎഫ് പെന്‍ഷനോ സര്‍വീസ് പെന്‍ഷനോ ലഭിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ലെന്ന് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എല്ലാം കശുവണ്ടിത്തൊഴിലാളികള്‍ക്കും 700 രൂപ പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന്റെ പേരിലാണ് ഇവരുടെ വാര്‍ദ്ധക്യപെന്‍ഷന്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.

ക്ഷേമ പെന്‍ഷനുകള്‍ കൂടി നിഷേധിക്കപ്പെട്ടതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നറിയാതെ ആശങ്കിലായിരിക്കുകയാണ് കശുവണ്ടി തൊഴിലാളികള്‍.

Top