ബിരുദദാന ചടങ്ങില്‍ ഗൗണിനും തൊപ്പിക്കും പകരം പാരമ്പര്യ വസ്ത്രം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഗൗണും തൊപ്പിയും ധരിക്കുന്നതിന് പകരം ഉത്തരാഖാണ്ഡിന്റെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുളള വസ്ത്രം ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ധ്യാന്‍ സിങ്ങ് റാവത്ത്.

കഴിഞ്ഞ ദിവസം നടന്ന പെട്രോളിയം ആന്‍ഡ് എനര്‍ജി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങളില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് ഗൗണും തൊപ്പിയും ധരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്.

ആ വേഷവിധാനം കോളോണിയല്‍ കാലഘട്ടത്തിന്റെ അവശിഷ്ടമാണ്. ഇത്തരം ചടങ്ങുകളില്‍ ഇന്ത്യന്‍ പാരമ്പര്യവേഷമാണ് അണിയേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ബിരുദദാന ചടങ്ങില്‍ ധരിക്കാന്‍ ഉത്തരാഖണ്ഡിന്റെ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുളള വേഷവിധാനം നിര്‍മിക്കാന്‍ ദേശീയ ഫാഷന്‍ ടെക്‌നോളജി സ്ഥാനപത്തോട് ആവശ്യപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Top