വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യവും..

whatsapp

വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രത്യേക ട്രെയിനിന്റെ സമയം, ലൈവായി ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തി, നമുക്ക് കയറേണ്ട സ്‌റ്റേഷനില്‍ എപ്പോള്‍ എത്തും എന്നതൊക്കെ ഇനി വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിക്കും. വാട്‌സ്ആപ്പ് സമയം ലഭ്യമാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.

സ്റ്റെപ്പ് 2: വാട്‌സ്ആപ്പ് തുറക്കുക.

സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത നമ്പറിലേക്ക് നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പര്‍ മെസ്സേജ് ആയി അയയ്ക്കുക.

സ്റ്റെപ്പ് 4: കൂടിപ്പോയാല്‍ 10 മിനിറ്റ് വരെ പരമാവധി കാത്തിരിക്കേണ്ടി വരും, അപ്പോഴേക്കും ട്രെയിന്‍ സമയം അടങ്ങിയ വിവരങ്ങള്‍ നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഈ നമ്പറില്‍ നിന്നും മറുപടിയായി എത്തിയിരിക്കും.

ട്രെയിന്‍ നമ്പര്‍ തെറ്റാതെ അയയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ നിങ്ങള്‍ അയച്ച മെസ്സേജ് ഡെലിവറി ആയിട്ടുണ്ടോ എന്നും, രണ്ടു ടിക്കുകളും വന്നിട്ടുണ്ടോ എന്നും നോക്കി ഉറപ്പുവരുത്തണം.

Top