ആര്‍എസ്എസും എസ്ഡിപിഐയും ഉള്‍പ്പെടെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വയല്‍ക്കിളികള്‍

Keezhattoor

കണ്ണൂര്‍ : ആര്‍എസ്എസും എസ്ഡിപിഐയും ഉള്‍പ്പെടെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍. മാവോയിസ്റ്റുകളെന്ന് ആക്ഷേപിച്ച സിപിഎം നേതാക്കളെയും വയല്‍ക്കിളികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആറന്മുളയിലെ സിപിഎം സമരമാണ് കീഴാറ്റൂര്‍ സമരത്തിന്റെ ഊര്‍ജമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തണമെന്നും വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടു.

Top