ഒറ്റയ്ക്ക് പടപൊരുതിയ ധീരതയെ ആദരവോടെ കാണുന്നുവെന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ്

wcc

തെന്നിന്ത്യൻ സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ മലയാള സിനിമയിലെ യുവ നടിയ്ക്ക് നേരെ ഉണ്ടായ ആക്രമണം. നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ് ഇപ്പോൾ .

സഹപ്രവര്‍ത്തകയായ നടിക്ക് നീതി ലഭ്യമാക്കാന്‍ വൈകുന്നതിൽ പ്രതിഷേധം അറിയിക്കുകയാണ് മലയാള സിനിമയിലെ വനിതാസംഘടന വുമൺ ഇൻ സിനിമ കളക്റ്റീവ്.

ക്രൂരപീഡനത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് നീതി വേണമെന്നും നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും വുമൺ ഇൻ സിനിമ കളക്റ്റീവ് പ്രതികരിച്ചു.‌‌

മലയാള സിനിമാ ഇൻഡസ്ട്രിയെ ഉലച്ചുകളഞ്ഞ ഈ ദിവസം നടുക്കത്തോടെയും ഭീതിയോടെയുമാണ് ഓർക്കുന്നതെന്നും സംഘടന പറയുന്നു. അക്രമണത്തിനെതിരെ ഒറ്റയ്ക്ക് പടപൊരുതിയ തങ്ങളുടെ സഹപ്രവർത്തകയുടെ ധീരതയെ ആദരവോടെയാണ് കാണുന്നതെന്നും wcc വ്യക്തമാക്കി.

Top