WB BJP women’s leader arrested in child trafficking case

arrest

കൊല്‍ക്കത്ത: ജഗല്‍പായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി വനിതാ നേതാവ് അറസ്റ്റില്‍.
പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയാണ് അറസ്റ്റിലായത്.ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ ഇവര്‍ സിഐഡികളുടെ പിടിയിലാവുന്നത്.

ജൂഹിയുടെ അറസ്റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂഹി ചൗധരിയെ തുടരന്വേഷണങ്ങള്‍ക്കായി ജഗല്‍പായ്പുരിയിലെത്തിക്കുമെന്ന് സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കും. ജൂഹിക്കെതിരെ പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി.

ബിമലാ ശിശു ഗ്രോ എന്ന ഒരു എന്‍ജിഓ വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി കുട്ടികളെ കടത്തി എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

എന്‍ജിഓയുടെ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്‍, ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന്‍ മനാസ് ഭൗമിക് എന്നിവരാണ് നേരത്തെ പിടിയിലായ മൂന്നുപേര്‍.

Top