ഒരു രൂപയ്ക്ക് 300 മില്ലി കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍

water

ന്യൂഡല്‍ഹി: ഒരു രൂപയ്ക്ക് 300 മില്ലി തണുത്ത കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു.

ഇതിനായി 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് ഐആര്‍സിടിസി കൂടുതലായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ 345 സ്റ്റേഷനുകളിലായി 1106 വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാനിന് 20 രൂപ എന്നിങ്ങനെയാണ് വാട്ടര്‍ വെന്‍ഡിങ് മെഷീനുകളില്‍ ലഭിക്കുന്ന വെള്ളത്തിന്റെ നിരക്കുകള്‍.

റെയില്‍വെ തന്നെ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന റെയില്‍നീര്‍ എന്ന കുപ്പിവെള്ളത്തിന് 15 രൂപയാണ് നിരക്ക്.

ഓട്ടോമാറ്റിക്ക് മോഡിലും അല്ലെങ്കില്‍ ഇതിനായി നിയോഗിക്കപ്പെട്ട ആള്‍ മുഖാന്തിരമോ വെള്ളമെടുക്കാവുന്നതാണ്. മെഷീന്‍ നടത്തിപ്പിനായി ആളെ ചുമതലപ്പെടുത്തുന്നതിലൂടെ 2000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും.

Top