കനത്ത മഴ തുടരുന്നു; മുവാറ്റുപുഴയാര്‍ കര കവിഞ്ഞു, ജാഗ്രതാ നിര്‍ദേശം

മുവാറ്റുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുവാറ്റുപുഴയാര്‍ കരകവിഞ്ഞു.

ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് ഇന്ന് ഉച്ചക്ക് 03:00 മണി മുതല്‍ 1300 ക്യുമെക്‌സ് ആയും 04:00 മണി മുതല്‍ 1400 ക്യുമെക്‌സ് ആയും 05:00 മണി മുതല്‍ 1500 ക്യുമെക്‌സ് ആയും ഉയര്‍ത്തുമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും ഇടുക്കി കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതോടെ മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നുവിടുന്നുണ്ട്. സുപ്രീംകോടതി അനുവദിച്ച പരിധി വരെ കാത്തു നിന്നശേഷമാണ് തമിഴ്‌നാടിന്റെ നടപടി. മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചശേഷമാണ് അളവ് കൂട്ടിയത്. മൂഴിയാര്‍ കൊച്ചു പമ്പ ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു. അര്‍ധരാത്രിയോടെ പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നു. ഇരു കരകളും നിറഞ്ഞൊഴുകുകയാണ്, റാന്നി, അത്തിക്കയം ആറന്‍മുള വടശേരിക്കര കോഴഞ്ചേരി പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി.

Top