ഇടമലയാര്‍, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി

കോതമംഗലം : മഴയുടെ അളവ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 169 മീറ്റര്‍ ആണ് ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി . 168 .26 ആണ് നിലവിലെ ജലനിരപ്പ്.

എന്നാല്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്റര്‍ ആയി കുറച്ചിട്ടുമുണ്ട്. ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ നാലുഷട്ടറുകളില്‍ നിന്ന് രണ്ട് ഷട്ടറുകള്‍ അടക്കാനുള്ള തീരുമാനത്തിലാണ് കെ എസ് ഇ ബി അധികൃതര്‍ .

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പും കുറയുകയാണ്. 2401.80 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി.

ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. അറുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. എഴുന്നൂറു ക്യുമെക്‌സ് വെള്ളമായിരുന്നു ഇന്നലെ പുറത്തേക്ക് ഒഴുക്കി കൊണ്ടിരുന്നത്.

Top