കുഞ്ഞിന് ചികിത്സ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ദമ്പതികളെ യുഎസില്‍ അറസ്റ്റില്‍

newbornbaby

വാഷിംങ്ടണ്‍: ആറുമാസം പ്രായമായ കുഞ്ഞിന് വൈദ്യപരിശോധന നടത്തിയില്ലന്ന കുറ്റത്തിനു യുഎസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ഇവര്‍ക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചു. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു മാലാ പനീര്‍സെല്‍വം ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

INDIAN-COUPLE-ARRESRTED-1

ആറുമാസം പ്രായമായ കുട്ടിയുടെ കൈ നീരുവന്നു വീര്‍ത്തതിനെ തുടര്‍ന്നാണ് പരിശോധിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ ആശുപത്രിയില്‍ ദമ്പതികള്‍ എത്തുന്നത്. എന്നാല്‍, ചികിത്സാ ചെലവ് താങ്ങാനാവില്ലെന്നു പറഞ്ഞ് കുട്ടിക്ക് ചികിത്സ വേണ്ടെന്ന് പറഞ്ഞതോടെയാണ് ആശുപത്രിയിലെ അധികൃതര്‍ ശിശു സംരക്ഷണ കേന്ദ്രത്തെ വിവരം അറിയിച്ചത്.

കുട്ടിയ്ക്ക് വൈദ്യ ചികിത്സ നടത്തിയില്ലെന്ന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ജാമ്യത്തിനായി രണ്ട് ലക്ഷം ഡോളറായിരുന്നു കെട്ടിവെയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഇളവ് നല്‍കി മുപ്പതിനായിരം ഡോളറാക്കി. കുട്ടിയുടെയും സഹോദരന്റെയും സംരക്ഷണം ശിശുസംരക്ഷണ കേന്ദ്രം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Top