warrant against arvind kejriwal after no show in assam court

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട്.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അസ്സമിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയാണെന്നതിനാലും മുഖ്യമന്ത്രി എന്ന ജോലിയുടെ സ്വഭാവം അനുസരിച്ചും ഹാജരാകാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം കോടതി അംഗീകരിച്ചില്ല. ജനുവരി 30ന് അകം ഹാജരാകുന്നതില്‍ കെജ്‌രിവാള്‍ വീഴ്ച വരുത്തിയെന്ന് നിരീക്ഷിച്ചാണ് കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും 12ാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ എന്നും ആരോപിച്ചുള്ള ട്വീറ്റാണ് കേസിനാസ്പദം.

അസ്സം ബിജെപി നേതാവ് സൂര്യ രോങ്ഫാറാണ് കെജ്‌രിവാളിന് എതിരെ കേസുകൊടുത്തത്.

Top