ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യന്‍ ആക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ബെയ്ജിംങ്: ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് അതിര്‍ത്തിയില്‍ ശക്തമായ പ്രതികരണത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് ചൈനയുടെ മുന്നറിയിപ്പ് !

ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനും പാക്കിസ്ഥാന്‍ പ്രതികരിച്ചാല്‍ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

1

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്ന ചൈന വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്നാണ് ആഗ്രഹിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പാക്കിസ്ഥാനില്‍ കയറി ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നല്‍ ആക്രമണം നടത്തിയതും ദോക് ലാമില്‍ ചൈനീസ് പട്ടാളത്തിനെ വെല്ലുവിളിച്ചതുമെല്ലാം ഇനിയും തുടരരുത് എന്നാണ് ചൈനയുടെ ആഗ്രഹം.

പാക്കിസ്ഥാനുമായി സഹകരിച്ച് ഉണ്ടാക്കുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇന്ത്യ വലിയ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പാക്ക് അധീന കശ്മീര്‍ ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൂടിയാണെന്നുമാണ് ചൈന വിലയിരുത്തുന്നത്. ഇന്ത്യക്ക് നേരെ പ്രകോപനം ഉണ്ടാക്കുന്നതില്‍ നിന്നും തല്‍ക്കാലം പിന്‍മാറണമെന്ന ഉപദേശവും പാക്ക് ഭരണകൂടത്തിന് ചൈന നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അതിര്‍ത്തി രേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച പാക്ക് സൈന്യം തന്നെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നതത്രെ.

7

രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ നിരവധി പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഇന്ത്യന്‍ സേനയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പാക്ക് സൈന്യം അതിര്‍ത്തിയില്‍ വെടിവെയ്പ് ആരംഭിച്ചിരുന്നത്.

പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുന്നതില്‍ ഏറെ കുറേ വിജയിച്ച ഇന്ത്യ ‘സമയവും സന്ദര്‍ഭവും’ നോക്കി ശക്തമായ ആക്രമണം നടത്തുമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. പ്രമുഖ അന്തര്‍ ദേശീയ വാര്‍ത്താ പോര്‍ട്ടലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2

ഇന്ത്യയിലെ ‘പ്രത്യേക’ രാഷ്ട്രീയ സാഹചര്യത്തില്‍ ലോകസഭ തെരഞ്ഞെടുപ്പിനു മുന്‍പ് സൈനിക ശക്തി പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ പ്രയോഗിച്ചേക്കുമെന്നാണ് നിഗമനം. അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ ആയുധ ശക്തികള്‍ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ഒരു ‘പരിധി’ക്കപ്പറും പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനക്ക് പോലും ഇനി സാധിക്കില്ല.

സാമ്പത്തിക സൈനിക ശക്തിയായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുണ്ടാക്കിയ മുന്നേറ്റവും അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ചൈനയെ സംബന്ധിച്ച് ഏറെ അസ്വസ്ഥമാക്കുന്ന കാര്യം തന്നെയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കടന്നുകയറ്റം ചെറുക്കാന്‍ ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷയോടെ കാണുന്നതും ഇന്ത്യന്‍ നാവികസേനയെയാണ്.

4

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായി നിരവധി സൈനിക അഭ്യാസങ്ങള്‍ ഇതിനകം തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ സേന നടത്തി കഴിഞ്ഞിട്ടുണ്ട്. ഏത് വെല്ലുവിളികള്‍ നേരിടാനും ഒരേ സമയം രണ്ടു ശത്രുക്കളെ നേരിടാനും സേന ഇപ്പോള്‍ തയ്യാറാണെന്നാണ് കരസേന മേധാവിയും വ്യക്തമാക്കിയിരിക്കുന്നത്.

മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ കടുത്ത തീരുമാനങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും അതിര്‍ത്തി വിഷയങ്ങളില്‍ ഉണ്ടാകുമോയെന്ന് ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

Top