want to have deeper relationship with pm modi white house

trump

വാഷിങ്ടന്‍: അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസും ഇന്ത്യയും തമ്മിലുള്ള വാണിജ്യകാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രചാരണസമയത്തുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു.

നമ്മുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്ന കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്‌പൈസര്‍ പറഞ്ഞു.

യുഎസില്‍ വംശീയ അതിക്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രിനിവാസ് കുച്ചിഭോട്‌ല കൊല്ലപ്പെട്ടതിനെയും സ്‌പൈസര്‍ അപലപിച്ചു.

ജൂതര്‍ക്കെതിരെയും ഇന്ത്യക്കാര്‍ക്കെതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങളെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ അമേരിക്കക്കാരായ എല്ലാവരും ഒന്നിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top