want rain ;young men marry

മാംഗ്ലൂര്‍: വേനല്‍ ചൂടില്‍ നാട്ടിലെ ജലസ്‌ത്രോതസുകള്‍ വറ്റി വരളുമ്പോള്‍ മഴ പെയ്യിക്കാനായി രണ്ട് യുവാക്കാള്‍ വിവാഹിതരായി.

മംഗളൂരുവിലെ മഹാദേശ്വര ഹില്‍ ആണ് ഈ അപൂര്‍വ വിവാഹം നടന്നത്.

സ്വവര്‍ഗാനുരാഗികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഈ യുവാക്കള്‍ ഇരുവരും സ്വവര്‍ഗാനുരാഗികള്‍ അല്ലെന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. ഈ വിവാഹം മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാന്‍ വേണ്ടി മാത്രം.

മഹാശിവരാത്രി ദിവസം അമ്പലം സന്ദര്‍ശിച്ച ഗ്രാമീണരുടെ വലിയ സംഘത്തോടൊപ്പം ‘വധൂവരന്‍’മാരും ഉണ്ടായിരുന്നു. യുവാക്കളില്‍ ഒരാള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിരുന്നു.

ഗ്രാമവാസികള്‍ തന്നെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി വിവാഹത്തിന് രണ്ട് പുരുഷന്‍മാരെ തിരഞ്ഞെടുത്തത്.

മഴ പെയ്യാനായി ഇവര്‍ കുരങ്ങുകളെ വിവാഹം കഴിപ്പിക്കുന്നതും ഗ്രാമീണര്‍ക്കിടയില്‍ സാധാരണമാണ്.

Top