കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വാനാക്രെ ആക്രമണം, 100 കംപ്യൂട്ടറുകള്‍ നിശ്ചലമായി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വാനാക്രെ വൈറസ് ആക്രമണം.

ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് തന്ത്രപ്രധാനവും അതീവ രഹസ്യ-സുരക്ഷാ സംവിധാനമുള്ള 100 കംപ്യൂട്ടറുകള്‍ നിശ്ചലമായി.

കംപ്യൂട്ടറിലേക്ക് പോലീസിന്റെ മെയിലിനു പുറമെ പുറത്തുനിന്നും ആയിരക്കണക്കിന് സന്ദേശങ്ങള്‍ വരാറുണ്ട്. പുറത്തുനിന്നും വന്ന മെയിലിലാണ് വനാക്രെ വൈറസ് ഉണ്ടായിരുന്നതായി സംശയിക്കുന്നത്.

ഉടന്‍തന്നെ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്ത് സ്‌കാനിംഗിന് വിധേയമാക്കിയെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല.

പിന്നീട് 20 ഓളം കംപ്യൂട്ടറുകള്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ ഓഫീസിലേക്കു മാറ്റി വിശദമായ പരിശോധന നടത്തിവരികയാണ്.

Top