ലക്ഷ്യം ഡിജിറ്റല്‍ കറന്‍സി ; വാനാക്രൈ ആക്രമണങ്ങള്‍ക്ക് പിന്നാലെ ‘അഡൈക്കസും’

പാരിസ്:വാനാക്രൈ ആക്രമണത്തിനേക്കാള്‍ കൂടുതല്‍ വിനാശകരമായ സൈബര്‍ ആക്രമണം പടരുന്നതായി റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റല്‍ കറന്‍സി ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഇതിനോടകം തന്നെ ആയിരകണക്കിന് കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചിട്ടുണ്ട്.

വാനാക്രൈ ആക്രമണം കണ്ടെത്തിയ ഗവേഷകനായ നിക്കോളാസ് ഗോഡ്യര്‍ പുതിയ ആക്രമണത്തെ ‘അഡൈക്കസ്’ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.

നാസ പുറത്തുവിട്ട ഹാക്കിംഗ് പ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തുന്നത്. വാനാക്രൈയിലൂടെ ബിറ്റ്‌കോയിനുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ മൊണെറോ എന്ന വെര്‍ച്വല്‍ കറന്‍സിയാണ് അഡൈക്കസിലൂടെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്.

അഡൈക്കസ് അക്രമത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ എളുപ്പമല്ലെന്നും ഇതിനോടകം തന്നെ ആയിര കണക്കിന് ഡോളര്‍ അഡൈക്കസ് ഹാക്കര്‍മാര്‍ സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വാനാക്രൈ ആക്രമണത്തില്‍ കോടി കണക്കിന് ഇമെയില്‍ വിലാസങ്ങളും പാസ് വേഡുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ പറയുന്നു.

കേരളത്തിലെ വിവിധ പഞ്ചായത്ത് ഓഫീസുകളില്‍ കഴിഞ്ഞ ദിവസങ്ങള്‍ വാനാക്രൈ ആക്രമണം നടന്നിരുന്നു.

Top