walayar sisters suicide-police quesioned man committed suicide

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മരിച്ച പെണ്‍കുട്ടികളുടെ സമീപവാസിയായ പ്രവീണ്‍ (25) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ മൂന്നുതവണ പ്രവീണിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.

വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13-ന്, 13 വയസ്സുള്ള പെണ്‍കുട്ടിയെയും മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും സമാനസാഹചര്യത്തില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് തെളിഞ്ഞിരുന്നു.

പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അയല്‍വാസിയായ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് പെണ്‍കുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.

Top