വാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ; ഇറാഖിനെതിരെ ഇന്ത്യന്‍ കൗമാരത്തിന് വിജയം

വാഫ് അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇറാഖിനെതിരെ ഇന്ത്യന്‍ കൗമാരത്തിന്റെ വിജയം. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമില്‍ ലാല്‍രോകിമയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.

ഇറാഖിന്റെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചു വിട്ട ഇന്ത്യ കുട്ടികള്‍ വല ലക്ഷ്യമാക്കി തൊടുത്തത് പത്തു ഷോട്ടുകളാണ്. കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ ചരിത്ര ജയം.

Top