വിവിഐപികളുടെ വിമാന നവീകരണം ; 1,160 കോടി വായ്പ നൽകണമെന്ന് എയര്‍ ഇന്ത്യ

Air india

ന്യൂഡല്‍ഹി: വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള വിമാനങ്ങളുടെ നവീകരണം നടത്തുന്നതിനായി 1,160 കോടി രൂപ വായ്പ നൽകണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ.

രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ട് വിമാനങ്ങളുടെ നവീകരണത്തിനാണ് വായ്പ തേടുന്നത്.

ജനുവരിയോടെ പ്രവർത്തനം ആരംഭിക്കേണ്ട വിമാനങ്ങളുടെ ഉള്‍ഭാഗം നവീകരിക്കാനാണ് എയര്‍ ഇന്ത്യ വയ്പ് ആവശ്യപ്പെടുന്നത്.

ബോയിങ് 777-300 ഇആര്‍ വിമാനങ്ങളുടെ നവീകരണത്തിനായി വായ്പ അനുവദിച്ചാല്‍ തിരിച്ചടവ് കാലാവധി ഒരു വര്‍ഷത്തില്‍ താഴെയേ അനുവദിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും എയര്‍ഇന്ത്യ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്പതിനായിരം കോടി രൂപയുടെ കടബാധ്യത നിലവില്‍ എയര്‍ ഇന്ത്യക്കുണ്ട്.

Top