vs-demand-take-action-against-munnar-land grab

vs achuthanandan

തിരുവനന്തപുരം: മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങളും പൊളിച്ചുനീക്കണമെന്നു വിഎസ് അച്യുതാനന്ദന്‍. ദേവികുളം സബ് കലക്ടറുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. സബ് കലക്ടറെ മാറ്റണമെന്ന സിപിഎം പാര്‍ട്ടി പ്രാദേശികനേതൃത്വത്തിന്റെ ആവശ്യം വിഎസ് തള്ളി.

അതേസമയം മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോര്‍ട്ട് മാഫിയകള്‍ക്കെതിരേയും നിലപാട് കര്‍ശനമാക്കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഈ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതു ലംഘിച്ചു ചില റിസോര്‍ട്ടുകള്‍ നിര്‍മാണം നടത്തിയിരുന്നു. ഇവയ്ക്കു നേരത്തെ ഇരുന്ന ദേവികുളം ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെ ചിലര്‍ വീണ്ടും നിര്‍മാണം നടത്തി. ഇതിനെതിരേ കര്‍ശന നടപടിയുമായി സബ് കളക്ടര്‍ രംഗത്ത് വന്നിരുന്നു.

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറില്‍ സി.പി.എം കയ്യേറി നിര്‍മിച്ച പാര്‍ട്ടി ഗ്രാമം സന്ദര്‍ശിച്ചു. ചെന്നിത്തലയുടെ പാര്‍ട്ടി ഗ്രാമം സന്ദര്‍ശനത്തെ എതിര്‍ത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിരുന്നു.

Top