VS again demands enquiry in law academy land

തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയിലെ ഫ്‌ളാറ്റ് കച്ചവടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കി.

ഫ്‌ളാറ്റ് കച്ചവടം നടന്നോയെന്ന സംശയം ദൂരീകരിക്കാന്‍ അന്വേഷണം നടത്തണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

ആ ഭൂമി വിലയ്ക്ക് വാങ്ങിയതാണോ എന്ന് സംശയമുണ്ട്. അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ സംശയം ദൂരീകരിക്കണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ആദ്യം നല്‍കിയ കത്ത് പ്രകാരം അന്വേഷണം നടത്തിയ റവന്യുമന്ത്രിയെ വിഎസ് അഭിനന്ദിച്ചു.

വിഎസ് നല്‍കിയ കത്തുപ്രകാരം നടത്തിയ അന്വേഷണത്തില്‍ ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കണണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദേശം.

നിയമവകുപ്പുമായി ആലോചിച്ചിട്ടായിരിക്കണം നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിപ്പിക്കണമെന്നും കെട്ടിടം കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

Top