vs achuthananthan-letter-again

തിരുവനന്തപുരം: സിപിഐഎം കേന്ദ്രനേതൃത്വത്തിന് വീണ്ടും വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. പാര്‍ട്ടി സംഘടന ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

മകന്‍ അരുണ്‍ കുമാര്‍ മുഖേനയാണ് കത്ത് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. ദേശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം. സംഘടന ദുര്‍ബലമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top