കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയത്ത് ഓടുമെന്ന് റെയില്‍വേ

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് വൈകിയോടിയ പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയക്രമം പാലിക്കും.

കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയത്ത് ഓടുമെന്ന് റെയില്‍വെ അറിയിച്ചു.

പാലങ്ങളിലൂടെ കടന്നു പോകുമ്പോഴുള്ള 20 കിലോ മീറ്റര്‍ വേഗ നിയന്ത്രണവും പിന്‍വലിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതുമൂലം കോട്ടയത്ത് റെയില്‍വേ മേല്‍ പാലങ്ങള്‍ മുങ്ങിപ്പോകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ചയോടെ നിയന്ത്രണം നീക്കി.

Top