അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍

vs achuthanandan

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍.

എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാകില്ല. പദ്ധതി തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും വി.എസ് പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചിരുന്നു. വനേതര പ്രവർത്തനങ്ങൾക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികൾ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂർത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും സെൻട്രൽ വാട്ടർ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top