അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ് അച്യൂതാനന്ദന്‍

തിരുവനന്തപുരം : മലമ്പുഴ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വിഎസ് അച്യൂതാനന്ദന്‍. ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെന്നും വിഎസ് അറിയിച്ചു.

സംസ്ഥാനത്ത് 22 ഡാമുകള്‍ ഒറ്റയടിക്ക് തുറക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ നാവികസേനയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Top