തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ; ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ്

Achudanathan

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ കയ്യേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ് അച്യുതാനന്ദന്‍.

സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് പ്രതികരിച്ചു.

അതേസമയം തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച് നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്, നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Top