വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി

sreedevi

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. നീതിന്യായ രംഗത്ത് എന്നതു പോലെ തന്നെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹതിയായിരുന്നു ജസ്റ്റിസ് ശ്രീദേവിയെന്ന് വി.എസ് പറഞ്ഞു.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ വനിതകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പ്രകടിപ്പിച്ച പക്വതയോടെയുള്ള സമീപനം മാതൃകാപരമാണെന്നും വി എസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Top