മാണി എവിടെ; അഴിമതിക്കെതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് വി.എസ്

vs-achuthanandan

തിരുവനന്തപുരം കെ.എം മാണി ഇപ്പോള്‍ എവിടെയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരില്‍ സംഭവിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പതീക്ഷിച്ചതല്ല സംഭവിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിരുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്നും യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top