vs achuthanandan against kerala government

vs achudhanathan

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുന്നത് ശരിയല്ലെന്ന് വി എസ് പറഞ്ഞു.

സി പി എം നിലപാട് വ്യക്തമാക്കാത്തത് എന്താണെന്ന് നേതൃത്വത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രസഭാ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. അത് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട കാര്യമുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

Top