vs achuthanadan statement about corruption

Vsachuthanathan

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിവിരുദ്ധ നടപടികള്‍ പോരായെന്ന് വി എസ് അച്യുതാനന്ദന്‍. അഴിമതി കേസുകളില്‍ നടപടി വൈകുന്നതില്‍ വി എസ് അതൃപ്തി രേഖപ്പെടുത്തി.

അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ പദവിയിലെത്തുമ്പോള്‍ പ്രസംഗിച്ചത് മറക്കുന്നു. വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുന്നില്ല. ഇതിന് സാങ്കേതികവും നിയമപരവും ആയ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നില്ല എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിരഹിതമായി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പൊതുജനങ്ങള്‍ ജീവനക്കാരുടെ യജമാനന്മാര്‍ ആണെന്ന അവബോധം ഉണ്ടായാല്‍ത്തന്നെ അഴിമതിക്ക് വലിയൊരു പരിധിവരെ പരിഹാരമുണ്ടാകും. രാജ്യമാകെ പരിശോധിക്കുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി കേസുകള്‍ ഉണ്ടായിട്ടുള്ളതായി കാണാം. എന്നാല്‍ ഇത്തരം കേസുകളിലുള്‍പ്പെട്ടവര്‍ക്ക് കാര്യമായ ശിക്ഷ കിട്ടിയതായി കാണുന്നില്ല.

പല കേസുകളിലും പ്രധാന പ്രതികള്‍ മരിച്ചാലും കേസിന് തീര്‍പ്പുണ്ടാകാത്ത സ്ഥിതിയാണ്. സാധാരണക്കാരുടെ പള്ളയ്ക്കടിച്ചിട്ടാണ് അധികാരികള്‍ അതിസമ്പന്നരായ അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അഴിമതിയാണെന്ന് പോലും നമുക്ക് തോന്നുന്നില്ലാ എന്നതാണ് കഷ്ടമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top