ചെങ്ങന്നൂരില്‍ മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് വി.എസ്

vs

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തെരരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും വി.എസ് പറഞ്ഞു.

എല്‍ഡിഎഫ് ഭരണം മികച്ചതാണെന്ന് വിശ്വസിക്കുന്നവരാണ് ചെങ്ങന്നൂരുകാര്‍. മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാഹിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ എന്തിനാണ് ചോദിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.

Top