Volvo launches S 60 Polestar in India

എസ് 60 സെഡാന്റെ കരുത്തന്‍ വി 60 പോള്‍സ്റ്റാര്‍ ഇന്ത്യന്‍ വിപണിയിലെത്തി.

സാധാരണ റോഡുകളില്‍ ഉപയോഗിക്കാവുന്ന പോള്‍സ്റ്റാര്‍ മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 4.7 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ഇലക്‌ട്രോണിക്കലായി നിയന്ത്രിച്ചിരിക്കുന്നു.

എസ് 60 പോള്‍സ്റ്റാറിന്റെ 2.0 ലീറ്റര്‍ , ടര്‍ബോചാര്‍ജ്ഡ്, സൂപ്പര്‍ ചാര്‍ജ്ഡ് , നാല് സിലിണ്ടര്‍ ,പെട്രോള്‍ എന്‍ജിന് 362 ബിഎച്ച്പി 470 എന്‍എം ആണ് ശേഷി. ആള്‍വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ലക്ഷ്വറി സെഡാന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ട്.

കാഴ്ചയില്‍ സാധാരണ എസ് 60 പോലെയുള്ള പോള്‍സ്റ്റാറിന്റെ ബോഡിയില്‍ പലയിടത്തായി പോള്‍സ്റ്റാര്‍ ബാഡ്ജിങ്ങുണ്ട്. നിരവധി സുരക്ഷാസംവിധാനങ്ങള്‍ക്കൊപ്പം വോള്‍വോ സിറ്റി സേഫ് ഫീച്ചറും പോള്‍സ്റ്റാറിനുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ പോകുമ്പോള്‍ അപകടമുണ്ടായേക്കാവുന്ന സാഹചര്യം വന്നാല്‍ കാര്‍ സ്വയം ബ്രേക്ക് ചെയ്ത് യാത്ര സുരക്ഷിതമാക്കും.

Top