ഫോക്‌സ് വാഗണ്‍ 124,000 ഇലക്ട്രിക് കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങുന്നു

volkswagen

ബെര്‍ലിന്‍ : ഫോക്‌സ് വാഗണ്‍ തങ്ങളുടെ 124,000 ഇലക്ട്രിക് കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങുന്നു. കാറുകളില്‍ കാഡ്മിയം, കാര്‍സിനോജെനിക് എന്നീ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ തിരിച്ചു വിളിക്കാന്‍ ഒരുങ്ങുന്നതായി ചൊവ്വാഴ്ചയാണ് കമ്പനി അറിയിച്ചത്. എന്നാല്‍ എന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഉടന്‍ തന്നെ തിരിച്ചു വിളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ടെലിവിഷന്‍ മുതലായ ഇലക്ട്രിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന കാഡ്മിയം മിക്ക കാറുകളിലും നിരോധിച്ചിട്ടുള്ള ലോഹമാണ്.

Top