ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് തുടങ്ങിവെച്ച ‘ഇന്ത്യ 2.0 പ്രൊജക്ട്’ ചുമതല ഇനി സ്‌കോഡയ്ക്ക്

volkswagan11

ന്ത്യയില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ മോഡലുകളെ സ്‌കോഡ സൃഷ്ടിക്കാന്‍ തീരുമാനം ആയി. രാജ്യത്ത് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് തുടങ്ങിവെച്ച ‘ഇന്ത്യ 2.0 പ്രൊജക്ട്’ ചുമതല ഇനി സ്‌കോഡയ്ക്കാണ്. ഇക്കാര്യം ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2020 -ല്‍ പുതിയ അടിത്തറയില്‍ നിന്നും ആദ്യ സ്‌കോഡ മോഡല്‍ വിപണിയില്‍ അവതരിക്കും.

വരും ഭാവിയില്‍ MQB അടിത്തറയില്‍ നിന്നുമാകും ഇന്ത്യന്‍ നിര്‍മ്മിത ഫോക്‌സ് വാഗണ്‍ മോഡലുകള്‍ വില്‍പനയ്ക്കെത്തുന്നത്. ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ മത്സരിക്കുന്ന പുതിയ എസ്യുവിയെയാണ് സ്‌കോഡ വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

ജനീവ മോട്ടോര്‍ ഷോ കണ്ട പുതുതലമുറ ഫാബിയയെും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കം സ്‌കോഡ നടത്തുന്നുണ്ട്. ഇന്ത്യന്‍ വരവില്‍ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഫാബിയയില്‍ പ്രതീക്ഷിക്കാം. പുതിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും പുതിയ വെന്റോ, റാപിഡ് സെഡാനുകള്‍ വിപണിയില്‍ എത്തുക.

Top