volkswagen first SUV tiguan will introduced in to next month

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ആദ്യ എസ്.യു.വി ടിഗ്വാന്‍ മോഡല്‍ അടുത്ത മാസം അവതരിപ്പിക്കും.

മോഡുലാര്‍ ട്രാന്‍സ്‌വേര്‍സ് മെട്രിക് പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച പുതുതലമുറ ടിഗ്വാന്‍ കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഫോക്‌സ്‌വാഗണിന്റെ ഐക്കണ്‍ മോഡലായി പുറത്തിറങ്ങുന്ന ടിഗ്വാന് ഏകദേശം 2530 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില.

മുന്‍ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവായ പുതിയ മോഡലിന്‌ കൂടുതല്‍ സ്‌പേസ് ഉണ്ട്‌. 4486 എംഎം നീളവും 1839 എംഎം വീതിയും 2095 എംഎം ഉയരവും 2677 എംഎം വീല്‍ബേസും 5 സീറ്റര്‍ ടിഗ്വാനുണ്ട്.

2.0 ലിറ്റര്‍ TDi ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 177 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടോപ് വേരിയന്റില്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുണ്ടാകും.

7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്‌കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തും.

615 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, പിന്‍സീറ്റ് മടക്കിയാല്‍ ഇത് 1655 ലിറ്ററാക്കി ഉയര്‍ത്താം.

Top