പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ‘വൊഡാഫോൺ റെഡ്’ ഓഫറുകൾ

vodafone

പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ കടുത്ത മത്സരമാണ് ടെലികോം രംഗത്ത് നടക്കുന്നത്. ജിയോ കഴിഞ്ഞ വര്‍ഷം വളരെ മെച്ചപ്പെട്ട ഓഫറുകളാണ് ടെലികോം രംഗത്ത് അവതരിപ്പിച്ചിരുന്നത്. ജിയോയ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

വൊഡാഫോണ്‍ റെഡ് എന്ന ഓഫറുകളാണ്‌ നിലവില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 30 ജിബിയുടെ ഡാറ്റയാണ് വൊഡാഫോണ്‍ റെഡ് ഓഫറുകളില്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

399 രൂപയുടെ ഓഫറില്‍ ദിനംപ്രതി 30 ജിബിയുടെ ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, 100 എസ്എംഎസ്‌ എന്നിവ ലഭ്യമാക്കാം. കൂടാതെ പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ 1 വര്‍ഷത്തെ വാലിഡിറ്റിയോടെ ക്യാഷ് ബാക്ക് ഓഫറുകളും മാഗസിന്‍ ഓഫറുകളും ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ അല്ലെങ്കില്‍ 199 ഡയല്‍ ചെയ്‌തോ ഉപഭോതാക്കള്‍ക്ക് ഓഫറുകള്‍ ലഭ്യമാക്കാവുന്നതാണ്.

Top