അണ്‍ലിമിറ്റഡ് റീച്ചാര്‍ജിലൂടെ വോഡഫോണ്‍ ഓണ വിരുന്നൊരുക്കാം

vodafone

കൊച്ചി: ഓണാഘോഷത്തിനു തുടക്കം കുറിച്ച് വോഡഫോണ്‍ ഇന്ത്യ ‘വോഡഫോണ്‍ ഓണ വിരുന്ന്’ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ 100-ല്‍ പരം അന്തേവാസികള്‍ക്ക് ഓണ സദ്യ നല്‍കി പരിപാടിക്ക് തുടക്കം കുറിച്ചു.

സെപ്റ്റംബര്‍ നാലുവരെ അണ്‍ലിമിറ്റഡ് റീചാര്‍ജിംങിലൂടെ വോഡഫോണ്‍ വരിക്കാര്‍ക്ക് ഓണ വിരുന്നിലേക്കുള്ള സംഭാവന തുടരാം.

Untitled-1-vodafone

കേരളത്തില്‍ 70-ല്‍ പരം സ്ഥലങ്ങളിലായി സെപ്തംബര്‍ നാലുവരെ വോഡഫോണ്‍ ഓണ വിരുന്നൊരുക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ അണ്‍ലിമിറ്റഡ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കളോട് നന്ദി പറയുന്നതിന് ഈ അവസരം വിനിയോഗിക്കുകയാണെന്നും, കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു കൂടി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് വോഡഫോണ്‍ ഓണ വിരുന്നിലൂടെയെന്നും, കൊച്ചിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വോഡഫോണ്‍ കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.

Top