പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വൊഡാഫോണ്‍

VODAFONE

ചത്തീസഗഢ്: വൊഡാഫോണ്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിംഗിനോടൊപ്പം 1ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്.

കൂടാതെ 158 രൂപ പ്ലാനും 151 രൂപ പ്ലാനും വൊഡാഫോണ്‍ പ്രഖ്യാപിച്ചു. 158 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ 151 രൂപ പായ്ക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ മൊത്തമായി നല്‍കുന്ന ഡാറ്റ 1ജിബിയാണ്.

വൊഡാഫോണിന്റെ 299 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ലഭിക്കും. കൂടാതെ 1ജിബി 2ജി ഡാറ്റയും, പ്രതിദിനം 100എസ്എംഎസ്സും ലഭ്യമാകും. ഫ്രീ വോയിസ് കോളില്‍ പ്രതിദിനം പരമാവധി 250 മിനിറ്റും ലഭിക്കും. നിലവില്‍ ഈ പ്ലാന്‍ മധ്യപ്രദേശ്‌,ചത്തീസഗഢ് സര്‍ക്കിളുകളില്‍ മാത്രമാണ്.

Top