വോഡഫോണിന്റെ പുതിയ ഓഫറില്‍ ദിനംപ്രതി 3.5 ജിബി, 4.5 ജിബി ഡാറ്റ നല്‍കുന്നു

VODAFONE

വോഡഫോണ്‍ 549, 799 രൂപയുടെ പുതിയ രണ്ട് പ്ലാനുകളില്‍ അവതരിപ്പിച്ചു. 549 രൂപാ പ്ലാനില്‍ ദിനംപ്രതി 3.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ് എന്നിവ 28 ദിവസത്തേക്കാണ് നല്‍കുന്നത്. 799 രൂപാ പ്ലാനില്‍ 4.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. 100 എസ്എംഎസും അണ്‍ലിമിറ്റഡും കോളിങും 28 ദിവസത്തേക്ക് നല്‍കുന്നുണ്ട്.

ഈ രണ്ട് ഓഫറുകള്‍ക്കൊപ്പം ലൈവ് ടിവിയും, സിനിമകളും വീഡിയോകളും വോഡഫോണ്‍ പ്ലേ ആപ്പിലൂടെ ലഭ്യമാകും. റിലയന്‍സ് ജിയോയുടെ 4 ജിബി, 5 ജിബി ഡാറ്റാ പ്ലാനിനോടാണ് വോഡഫോണിന്റെ മത്സരം. 509, 709 രൂപയുടെ പ്ലാനുകളാണ് ഇവ.

Top