ഉപഭോക്താക്കള്‍ക്ക്‌ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ‘വൊഡാഫോണ്‍’

vodafone

വൊഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.

അണ്‍ലിമിറ്റഡ് കോളുകളും അധിക ഡാറ്റയും നല്‍കുന്നതാണ് പുതിയ ഓഫര്‍.

458 രൂപയുടെയും 509 രൂപയുടെയും ഓഫറുകളാണ് അവതരിപ്പിച്ചത്‌.

458 രൂപയുടെ ഓഫറില്‍ 70 ജിബി ഡാറ്റയും 509 രൂപയുടെ ഓഫറില്‍ 84 ജിബി ഡാറ്റയും ഉപഭോക്താക്കള്‍ക്കു ലഭിക്കും.

70 ദിവസത്തെ കാലാവധിയുള്ള 458 രൂപയുടെ പ്ലാനില്‍ ദിവസേന 1 ജിബി ഡാറ്റ വീതം ഉപയോഗിക്കാം. കൂടാതെ പരിധിയില്ലാത്ത ലോക്കല്‍ എസ് ടി ഡി കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും.

509 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 84 ദിവസമാണ് കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ഉപയോഗിക്കാം.

Top