വോഡഫോണ്‍ ഇന്ത്യയുടെ 11,000 ടവറുകള്‍ ലേലം ചെയ്യാനൊരുങ്ങുന്നു

vodafone

ന്യൂഡല്‍ഹി: വോഡഫോണ്‍ ഇന്ത്യയുടെ 600 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 11,000 ടവറുകള്‍ ലേലം ചെയ്യുന്നു.

ടവറുകളില്‍ നോട്ടമിട്ട് അമേരിക്കന്‍ അസറ്റ് മാനേജ്‌മെന്റ് ഫണ്ടായ ബ്രൂക്ക്ഫീല്‍ഡ്, അമേരിക്കന്‍ ടവര്‍ കോര്‍പ്, പ്രാദേശിക ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടായ ഐഡിഎഫ് തുടങ്ങിയവ രംഗത്തുവന്നു. ഇതിനായി മൂന്നു കമ്പനികളും പ്രത്യേകം താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ലയനത്തിന് മുമ്പായി തങ്ങളുടെ ടവര്‍ ആസ്തികള്‍ വില്‍ക്കുന്നതിനാണ് വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും താല്‍പര്യപ്പെടുന്നത്. വോഡഫോണ്‍ ഇന്ത്യയ്ക്ക് 11,000 ടവറുകളാണ് ഉള്ളത്. കുമാര്‍ മംഗളം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഐഡിയ സെല്ലുലാറിന് 9,000 ടവറുകളുണ്ട്

റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളിയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ കമ്പനിയായ വോഡഫോണ്‍ ഇന്ത്യയും മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളായ ഐഡിയയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്.

ലയനം വഴി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി പടുത്തുയര്‍ത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Top