യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്കായി റോമിങ് പായ്ക്കുമായി വോഡഫോണ്‍

vodafone

ന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്ക്, വോഡഫോണ്‍ ഐറോംഫ്രീ അവതരിപ്പിച്ചു.

യാത്രക്കാര്‍ക്ക് ഇനി ഈ പായ്ക്ക് ആക്റ്റിവേറ്റ് ചെയ്ത് യുകെയിലും ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലണ്ട്‌സ്, ടര്‍ക്കി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്‌ളിക്ക്, റോമേനിയ, ഹംഗറി, മാള്‍ട്ട, അല്‍ബേനിയ എന്നിങ്ങനെ ഏത് യൂറോപ്യന്‍ രാജ്യത്തും ഉപയോഗിക്കാവുന്നതാണ്.

യൂറോപ്പ് കൂടാതെ യുഎസ്എ, യുഎഇ, സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലും ഈ പായ്ക്ക് പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കും ഉപയോഗിക്കാം. 18 രാജ്യങ്ങളാണ് പരിധിയില്ലാത്ത ഈ പായ്ക്കിനു കീഴില്‍ വരുന്നത്. പല നിരക്കുകളില്‍ ഈ പായ്ക്ക് ലഭ്യമാണ്.Related posts

Back to top