വോഡഫോണിന്റെ 99 രൂപ പ്രീപെയ്ഡ് റീചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങും

VODAFONE

വോഡഫോണ്‍ ഈയടുത്താണ് 99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് അവതരിപ്പിച്ചത്. ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും നല്‍കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഒരു ദിവസം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഒരു ആഴ്ച 1,000 മിനിറ്റ് വോയ്‌സ് കോളിങ്ങുമാണ് ഈ ഓഫറിലൂടെ നല്‍കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫര്‍ നല്‍കുന്നത്. 4 ജി സര്‍ക്കിളുകളില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ.

റിലയന്‍സ് ജിയോയും എര്‍ടെല്ലുമാണ് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ നല്‍കുന്ന ഓഫറുകള്‍ അടുത്തിടെ പ്രഖ്യാപിച്ചത്. എന്നാല്‍ ജിയോയും എയര്‍ടെല്ലും സൗജന്യ എസ്എംഎസും ഡാറ്റയും നല്‍കുന്നുണ്ട്.

Top